കൊച്ചി: ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് പണം നല്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച സംഘം, പണത്തിന്റെ ഉറവിടവും യഥാര്‍ത്ഥ ഗുണഭോക്താക്കളെയും കണ്ടെത്തുന്നതിനായി കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചു.…