‘മോദി ഫോണ്‍ ചോര്‍ത്തില്ല’; രാഹുലിന്റെ ആരോപണങ്ങൾ നിഷേധിച്ച് സാം പിട്രോഡ, ഇതെന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ രംഗത്ത്. പ്രധാനമന്ത്രി ഫോണുകള്‍ ചോര്‍ത്തുന്നയാളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പിട്രോഡ പറഞ്ഞത്. അതേസമയം, തന്റെ ഫോണും ലാപ്‌ടോപ്പും നിരീക്ഷണത്തിന് വിധേയമാകുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ അത് ആരാണെന്ന് തനിക്കറിയില്ലെന്നും പിട്രോഡ പറഞ്ഞു. പ്രധാനമന്ത്രി അങ്ങനെ ചെയ്യുമെന്ന് താന്‍…